ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാസര്‍കോട് : ഇസാഫ് കോഓപ്പറേറ്റീവ് കണ്ണൂര്‍ ക്ലസ്റ്റര്‍ കാസര്‍കോട് ഡിവിഷനിലെ പട്‌ല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മൊഗ്രാല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിലെ കുട്ടികള്‍ക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കണ്ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേശന്‍ കാനം ക്ലാസ്സ് കൈകാര്യം ചെയ്തു. ഇസാഫ് കോഓപ്പറേറ്റീവ് കണ്ണൂര്‍ ക്ലസ്റ്റര്‍ ഹെഡ് സന്ദീപ്, കാസറഗോഡ് ഡിവിഷണല്‍ മാനേജര്‍ ജിബിന്‍ വര്‍ഗീസ്, കാസറഗോഡ് ഡിവിഷന്‍ സോഷ്യല്‍ ഇനിഷിയേറ്റിവ് റൂബിന, പട്‌ല ബ്രാഞ്ച് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ വിശാലക്ഷി, സ്‌കൂള്‍ പ്രധാധ്യാപകന്‍ ബഷീര്‍ മാഷ്, സ്‌കൂളിലെ മറ്റു അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായി.

KCN

more recommended stories