കാസര്‍ഗോഡ്, കാഞ്ഞങ്ങാട് കാല്‍നട യാത്രക്കാരന്‍ ജീപ്പിടിച്ച് മരിച്ചു.

കാസര്‍ഗോഡ്,
കാഞ്ഞങ്ങാട് കാല്‍നട യാത്രക്കാരന്‍ ജീപ്പിടിച്ച് മരിച്ചു.അമ്പലത്തറ മുട്ടിചരടിലെ കോപ്പാളന്‍ മൂലയിലെ തമ്പാന്‍ നായറാണ് മരിച്ചത്.
ഗുരുപുരം ഭാഗത്ത് നിന്ന് മുട്ടിച്ചരല്‍ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു.
തമ്പാന്‍ നായറെ
എതിര്‍വശത്തുനിന്ന്
വന്ന ജീപ്പ് മറ്റാെരു വാഹനത്തെ മറികടക്കവെയാണ്
ഇടിച്ചത്.ഗുരുതരാവസ്ഥയിലായ തമ്പാന്‍ നായറെ മംഗളൂരുവിലെ
സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ഭാര്യ കാര്‍ത്യായനി. രണ്ട് മക്കളുണ്ട്.

KCN

more recommended stories