കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വന പ്രവര്‍ത്തനങ്ങളുമായി 2000 എസ് എസ് എല്‍ സിയിലെ സി ബാച്ച്

 

മൊഗ്രാല്‍ പുത്തൂര്‍ : കിടപ്പിലായ രോഗികള്‍ക്ക്
സാന്ത്വന പ്രവര്‍ത്തനങ്ങളുമായി ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിലെ 2000 എസ് എസ് എല്‍ സിയിലെ സി ബാച്ച് വിദ്യാര്‍ത്ഥികള്‍.രണ്ട് പതിറ്റാണ്ടിന് ശേഷം അവര്‍ സ്‌കൂളിലെത്തി പഴയകാല അധ്യാപകരെയും ചേര്‍ത്ത് പിടിച്ച് ഓര്‍മ്മക്കൂട്ട് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.ഇതിനോടൊപ്പമാണ് പാവപ്പെട്ട കിടപ്പിലായ രോഗികള്‍ക്കായി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായുള്ള സഹായം സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഏറ്റുവാങ്ങി. അന്‍വര്‍ കടവത്ത്, സി എച്ച് മുജീബ്, ഷരീഫ് കൊക്കടം, ഉപ്പി കല്ലങ്കൈ, അസ്‌ക്കര്‍ പടിഞ്ഞാര്‍, ഷാജിര്‍ കമ്പാര്‍, നവാസ് പടിഞ്ഞാര്‍, ജലീല്‍ പ്രിയ, അബ്ബാസ്, ഖലീല്‍ നെക്കര, തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories