ഈദ് സംഗമം സംഘടിപ്പിച്ചു

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പരസപരം കൈമാറി ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഈദ് സംഗമം സംഘടിപ്പിച്ചു

ദുബൈ: ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വലമായ സന്ദേശതിന്റെ ബലി പെരുനാള്‍ കൈമാറി ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഈദ് സംഗമം സംഘടിപ്പിച്ചു. ഷെക്കീല്‍ എരിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ദീഖ് ചൗക്കി ഉദ്ഘാടനം നിര്‍വഹിച്ചു.

കെഎംസിസി നേതാക്കളായ അബ്ദുല്‍ റഹിമാന്‍ തോട്ടില്‍, മൊയ്ദീന്‍ കുട്ടി ചൗക്കി, ഹുസ്സൈനാര്‍ ചൗക്കി, റൗഫ് കാവില്‍, ഷഹീര്‍ കാവില്‍, നാസര്‍ ചൗക്കി, ഉമ്മര്‍ ചൗക്കി, തഹ്സീന്‍ മൂപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.
നിസാം ചൗക്കി സ്വാഗതവും സമീര്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു

 

KCN