ബാലസാഹിത്യ പുസ്തകോത്സവം ഹൊസ്ദുര്‍ഗ് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

 

കാഞ്ഞങ്ങാട് : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകകങ്ങള്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. സ്‌കുളില്‍ പുസ്തകവണ്ടിക്ക് സ്‌കൂള്‍ അധികൃതരും കുട്ടികളും ചേര്‍ന്ന് സ്വീകരണം നല്‍കി. കവിയും കേന്ദ്ര സാംസ്‌കാരി വകുപ്പ് സീനിയര്‍ ഫെലോയുമായ നാലപ്പാടം പത്മനാഭന്‍ സീനിയര്‍ അസിസ്റ്റന്റ് സംഗീത ടീച്ചര്‍ക്ക് പുസ്തകം കൈമാറിക്കൊണ്ട് ബാലസാഹിത്യ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. രഘുമാസ്റ്റര്‍, അമ്പിളി ടീച്ചര്‍, ബാലാമണി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുസ്തക വണ്ടി സന്ദര്‍ശിച്ച് ഇഷ്ടാനുസരണം പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു.

KCN

more recommended stories