ഡോക്‌ടേഴ്‌സ് ഡേ ആഘോഷിച്ചു.

 

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ജൂലൈ ഒന്ന് ഡോക്ടേര്‍സ് ഡേ സമുചിതമായി ആഘോഷിച്ചു.ഐ എം എ ഹാളില്‍ ചേര്‍ന്ന കുടുംബ മേളയില്‍ ഐ എം എ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.ജിതേന്ദ്ര റായ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പി.ബിജോയ് മുഖ്യാതിഥി ആയി പങ്കെടുത്തു.പ്രതികൂല സാഹചര്യങ്ങളിലും മികച്ച സേവനം കാഴ്ചവെക്കുന്ന ഡോക്ടര്‍മാരുടെ സമൂഹത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു . വര്‍ദ്ധിച്ച് വരുന്ന സൈബര്‍ സാമ്പത്തിക കുറ്റവാളികളുടെ കെണിയില്‍ പെടാതെ സൂക്ഷിക്കാന്‍ അദ്ദേഹം ഡോക്ടര്‍മാരെ ഉപദേശിച്ചു. ദീര്‍ഘകാലമായി കാസറഗോഡ് മേഖലയില്‍ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.സുബ്രറായ കമ്മത്ത് , ഡോ.സുബ്രറായ ഭട്ട് എന്നിവരെ ആദരിച്ചു. ഫാമിലി ഫിസിഷ്യനായി ഉള്‍നാട്ടില്‍ 50 വര്‍ഷം സേവനമനുഷ്ടിച്ച ഡോ.പി. കൃഷ്ണ ഭട്ടിനെ പ്രത്യേകം ആദരിച്ചു. മികച്ച പാരാമെഡിക്കല്‍ വര്‍ക്കര്‍ക്കുള്ള ക്യാപ്ടന്‍ ഡോ.കെ. എ. ഷെട്ടി എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായ കാസറഗോഡ് ഗവ.ജനറല്‍ ആശുപത്രിയിലെ എ ആര്‍ ടി സെന്റര്‍ കൗണ്‍സിലര്‍ അനില്‍ കുമാറിന് മുഖ്യാതിഥി അവാര്‍ഡ് സമ്മാനിച്ചു. ഡോ.എ.വി.ഭരതന്‍ ഡോ.ബി.സി.റോയ് സ്മാരക പ്രഭാഷണം നടത്തി.ഡോ. ബി എസ് റാവു , ഡോ.കെ. അനന്ത കമ്മത്ത്, ജില്ലാ കണ്‍വീനര്‍ ഡോ.ബി.നാരായണ നായ്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍മാരായ ജനാര്‍ദ്ദനനായ്ക് , മായാ മല്യ , ശ്യാമപ്രസാദ്, സുരേഷ് മല്യ , ടി.ഖാസിം എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. സെക്രട്ടറി ഡോ.പ്രജ്യോത് ഷെട്ടി നന്ദി രേഖപ്പെടുത്തി. വിമ മുന്‍ പ്രസിഡണ്ട് ഡോ. രേഖാ റായ് പരിപാടികള്‍ നിയന്ത്രിച്ചു.

KCN

more recommended stories