സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്തിനു ശേഷം പവന് ഇന്നലെ 80 രൂപ ഉയര്‍ന്നു. ഇതോടെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില 53000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6635 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5515 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കൂടിയത്. വിപണി വില 95 രൂപയാണ്.

 

KCN