ലയണിസ്റ്റിക് വര്‍ഷാരംഭത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

 

കാഞ്ഞങ്ങാട്: ജൂലായ് 1,പുതിയ ലയണിസ്റ്റിക് വര്‍ഷത്തില്‍ ടെയ്ക് ഓഫ് ടു ടെയ്ക് ഓവര്‍ സര്‍വ്വീസ് പ്രോജക്റ്റുകള്‍ക്ക് തുടക്കം കുറിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ശ്രദ്ധേയമായി, ഡോക്ടേര്‍സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ പ്രശസ്ത ഡോക്ടറും ,ഗൈനക്കോളജിസ്റ്റുമായ ലയണ്‍ ഡോ:യു.കൃഷണകുമാരി, ലയണ്‍ ഡോ. യു.കുനിക്കുലായ, ലയണ്‍ ഡോ: ശശിരേഖ എന്നിവരെ പൊന്നാടയണിച്ച് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ഡോ: സി.കെ. ശ്യാമള ആദരിച്ചു, ചാര്‍ട്ടര്‍
അകൗണ്ടന്റ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാടിന്റെ പ്രൗരപ്രമുഖന്‍ ചാര്‍ട്ടര്‍ അകൗണ്ടന്റ് ജോര്‍ജ്ജ് തോമസിനെ ആദരിച്ചു, തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് വൃക്ഷ തൈകള്‍ നട്ടു. സര്‍വ്വീസ് പ്രോജക്റ്റിന്റെ ഭാഗമായി ജില്ലാ ഹോസ്പിറ്റലില്‍ രക്തദാനവും, ഭിന്നശേഷിക്കാരും അശരണരുമായ ആളുകള്‍ക്ക് ഭക്ഷണ പൊതി വിതരണവും നടത്തി, പരിപാടികളില്‍ ക്ലബ് പ്രസിഡണ്ട് ലയണ്‍ ഡോ: സി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു, ചാര്‍ട്ടര്‍ പ്രസിഡണ്ട് ലയണ്‍ എഞ്ചിനിയര്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ലയണ്‍ രത്‌നാകരന്‍ നായര്‍, ലയണ്‍ എന്‍ .ശശിധരന്‍ നായര്‍, ലയണ്‍ ജോയ് വി.പി ,ലയണ്‍ ബിനുകുമാര്‍ എന്‍.എസ് എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ലയണ്‍ സി.പി വി. വിനോദ് കുമാര്‍ സ്വാഗതവും, ലയണ്‍ സതി.എസ്. നായര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories