കേരള ബില്‍ഡിംഗ് ഓണര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല കമ്മിറ്റി മെമ്പര്‍ഷിപ്പ് വിതരണം

കാസര്‍കോട്: കേരള ബില്‍ഡിംഗ് ഓണര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല കമ്മിറ്റി മെമ്പര്‍ഷിപ്പ് വിതരണം. കേരള ബില്‍ഡിംഗ് ഓണര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി പി എം ഫാറൂഖ് കാസര്‍ഗോഡ് മേഖല മെമ്പര്‍ഷിപ്പ് വിതരണം സമീര്‍ ആമസോണിക്‌സിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നാസര്‍ എസ് എം ലീന്‍ സംബന്ധിച്ചു.കെ എസ് മാര്‍ട്ട് അപാകതകള്‍ പരിഹരിക്കുക വാടക കരാര്‍ രജിസ്‌ട്രേഷന്‍ ചുമത്തിയ അമിത ഫീസ് ഒഴിവാക്കുക. കെട്ടിട വീട് പെര്‍മിറ്റ് അധിക വര്‍ദ്ധനവ് ലഘൂകരിക്കുക. വ്യാപാരി ലൈസന്‍സ് പുതുക്കുമ്പോള്‍ കെട്ട്രോടുമയുടെ അറിവോ സമ്മതമോ വേണമെന്ന് നിയമം കൊണ്ടുവരിക. അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പൂര്‍ണമായി ടാക്‌സ് ഒഴിവാക്കുക. വര്‍ഷംതോറും 5% നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടിയാണ് കേരള ബില്‍ഡിംഗ് ഓണര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റിക്ക് രൂപം കൊടുത്തത്

KCN

more recommended stories