മികവ്2024 ന്റെ ബ്രോഷര്‍ ദുബായില്‍ പ്രകാശനം ചെയ്തു

 

ദുബായ്. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുള്ള സാഹിബിന്റെ പേരില്‍ വര്‍ഷങ്ങളായി ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അല്‍ ജബീന്‍ ദുബായിയുടെ സഹകരണത്തോടെ നടത്തിവരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് മികവ്2024 ജൂലൈ രണ്ടാം തീയതി കുമ്പള ആരിക്കാടിയിലെ കെപി റിസോര്‍ട്ടില്‍ വെച്ച് സംഘടിപ്പിക്കുകയാണ്.

പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖനും അര്‍മാനി മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ശിഹാബ് ഷാ, അല്‍ ജബീന്‍ മാനേജിംഗ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി ചെയര്‍മാനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള, വ്യവസായ പ്രമുഖന്‍ സാഗര്‍ ബോംബെ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories