ബൂത്ത് തലത്തിൽ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നേതൃത്വത്തിൻ്റെ നീക്കം അഭിനന്ദനാർഹം : PK ഫൈസൽ

കാസർഗോഡ്: ബൂത്ത് തലത്തിൽ നേതാക്കളെ കണ്ടെത്തി അവരുമായി നേരിട്ട് സംസ്ഥാന നേതൃത്വം
ബന്ധപ്പെടുന്ന തരത്തിൽ രൂപകല്പന ചെയ്ത യങ് ഇന്ത്യ ബൂത്ത് ലെവൽ ലീഡേഴ്സ് മീറ്റ് അഭിനന്ദനീയമായ പരിപാടിയെന്ന് DCC പ്രസിഡണ്ട് PK ഫൈസൽ.
കാസർഗോഡ് നിയോജക മണ്ഡലം തല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതാക്കൾ പ്രവർത്തകരുമായി സംവദിച്ചു.യൂത്ത് കോൺഗ്രസ് കാസറഗോഡ് അസംബ്ലി പ്രസിഡൻറ് ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ചു. AICC കോഡിനേറ്റർ മനാഫ് നുള്ളിപ്പാടി,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട്മാരായ അബിൻ വർക്കി, ശിബിന VK, OJ ജനീഷ്, അനുതാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോസ്, അബ്ദുൽ റഷീദ്, മിഥുൻ മോഹൻ, വൈശാഖ്,ലയണൽ മാത്യു,കാർത്തികേയൻ പെരിയ DCC ഭാരവാഹികളായ BP പ്രദീപ് കുമാർ, MC പ്രഭാകരൻ, CV ജെയിംസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ശ്രീനാഥ് ബദിയടുക്ക, സുജിത്ത്, രജിത,ഉദ്ദേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. രഞ്ജിത്ത് കുണ്ടാർ സ്വാഗതവും സൂരജ് കാറഡുക്ക നന്ദിയും പറഞ്ഞു.

KCN

more recommended stories