രാജ്യത്തെ 50 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പഠനം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുമ്പോഴും രാജ്യത്തെ 50 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. 14 ശതമാനം പേരാണ് വേണ്ട വിധത്തില്‍ മാസ്‌ക് ധരിക്കുന്നത്. 25 നഗരങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

64 ശതമാനം പേര്‍ അവരുടെ വായ മൂടുന്നുണ്ടെങ്കിലും മൂക്ക് മറയ്ക്കുന്നില്ല. 20 ശമതാനം പേര്‍ താടിയിലാണ് മാക്‌സ് ധരിക്കുന്നത്. 14 ശതമാനം പേരാണ് ഒരു ക്ലിപ്പ് ഉപയോഗിച്ച് വായയും മൂക്കും താടിയും മൂടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.59 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.6 കോടിയായി. ഇന്നലെ മാത്രം 4,209 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗം മൂലം മരിച്ചവര്‍ 2,91,331 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മൂന്നാം കൊവിഡ് വ്യാപനം ആറ്, എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന ഭീഷണി നിലനില്‍ക്കുമ്‌ബോഴും രാജ്യത്തെ വാക്‌സിനേഷന്‍ മന്ദഗതിയിലാണ്.

KCN

more recommended stories