ബഡ്‌സ് സ്‌ക്കൂളുകളിലും ബാലസഭ വ്യാപിപ്പിക്കുന്നു

news log
news log

കാസര്‍കോട് : കുടുംബശ്രീ മിഷന്റെ ബാലസഭ ജില്ലയിലെ എട്ട് ബഡ്‌സ് സ്‌ക്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യം വളര്‍ത്തുക, സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബാലസഭ നടപ്പാക്കുന്നത്. ജില്ലയില്‍ ഒരു ദിവസം മൂന്നു മണിക്കൂര്‍ സമയം ബഡ്‌സ് സ്‌ക്കൂളില്‍ ബാലസഭയ്ക്കായി മാറ്റിവെയ്ക്കും. പഞ്ചായത്ത് ജനപ്രതിനിധികള്‍, സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ബാലസഭാ പരിപാടിയില്‍ അതിഥികളായിരിക്കും. ഇതിനകം തന്നെ പെരിയയിലെ മഹാത്മ ബഡ്‌സ് സ്‌ക്കൂള്‍, എണ്‍മകജെയിലെ സാന്ത്വന, നീലേശ്വരം നഗരസഭയിലെ പ്രത്യാശ, കളളാറിലെ ചാച്ചാജി എന്നീ ബഡ്‌സ് സ്‌ക്കൂളുകളില്‍ ബാലസഭ ആരംഭിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി എ അബ്ദുള്‍ മജീദ്, ടി ഡി എം സിമാരായ വിജയകുമാര്‍ , മുഹമ്മദ്കുഞ്ഞി, കണ്‍സള്‍ട്ടന്റ്മാരായ സുധീഷ്‌കുമാര്‍ , പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍, ട്രെയിനിംഗ് വിദ്യാര്‍ത്ഥികളായ ദിവ്യ, അനുപ്രിയ തുടങ്ങിയവര്‍ ബാലസഭയില്‍ സംബന്ധിച്ചു.

KCN

more recommended stories