അബുദാബി കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അബുദാബി കെഎംസിസി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വൈസ് പ്രസിഡന്റ് അജ അഷ്റഫ് സാഹിബിന്റെ അധ്യക്ഷതയില്‍ ജില്ല പ്രസിഡന്റ് പൊവ്വല്‍ അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റിയാസ് അഡൂര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഗസ്സാം വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.എച്ച് അലി പ്രാര്‍ത്ഥന നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഹനീഫ പടിഞ്ഞാറുമൂല, മണ്ഡലം പ്രസിഡന്റ് ഹനീഫ മാങ്ങാട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍, ജില്ല സെക്രട്ടറി അനീസ് മാങ്ങാട്, മണ്ഡലം സെക്രട്ടറി ആസിഫ് പാറപ്പള്ളി, ഷറഫ് അഡൂര്‍, സിദ്ദീഖ് ദേലമ്പാടി, പി എസ് അലി പള്ളങ്കോട്, ബദ്‌റുല്‍ മുനീര്‍, പി കെ അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു,

റിട്ടേര്‍ണിങ് ഓഫീസര്‍ ഷമീം ബേക്കലിന്റെയും ആസിഫ് പാറപ്പള്ളിയുടെയും നേതൃത്വത്തില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

പ്രസിഡന്റ് പി കെ അഷ്റഫ്, ജനറല്‍ സെക്രട്ടറി ആഷിര്‍ പള്ളങ്കോട്, ട്രഷറര്‍ തുഫൈല്‍ കൊറ്റുമ്പ, വൈസ് പ്രസിഡന്റുമാരായി സവാദ് ഊജമ്പാടി, സാലിം പള്ളങ്കോട്, അഷ്റഫ് അഡൂര്‍, താജുദ്ധീന്‍ പള്ളഞ്ചി, എന്നിവരെയും സെക്രട്ടറിമാരായി സുനൈഫ് പരപ്പ, ഷഫീഖ് കൊറ്റുമ്പ, സഫ്വാന്‍ പള്ളങ്കോട്, സിദ്ദീഖ് ദേലമ്പാടിയെയും തെരെഞ്ഞെടുത്തു. ആഷിര്‍ പള്ളങ്കോട് നന്ദി പ്രകാശനം നടത്തി.

KCN

more recommended stories