ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റും, ജില്ലാ സര്‍ഗ്ഗധാരാ കണ്‍വീനറും, എഴുത്തുകാരനുമായ എസ് അബൂബക്കര്‍ പട്‌ലയുടെ ആകസ്മിക നിര്യാണത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. എന്നും ഊര്‍ജ സ്വലതയോടെ കെ എം സി സി യുടെ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. എസ് അബൂബക്കര്‍ പട്‌ല സാഹിബ്. കലാ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ജീവിത കാലയളവില്‍ അദ്ദേഹത്തിന് സാധിച്ചു എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ യോഗത്തിനു അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുള്ള, മുനീഫ് ബദിയടുക്ക, ഷാഫി ചെര്‍ക്കള, എം എസ ഹമീദ്, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍ സ്വാഗതവും ട്രഷര്‍ സത്താര്‍ ആലമ്പാടി നന്ദിയും പറഞ്ഞു.

KCN

more recommended stories