കെ എസ് ഇബി കാസര്‍കോട് സെക്ഷന്‍ ഓഫീസ് വിദ്യാനഗറിലേക്ക് മാറ്റി

കാസര്‍കോട്: കെ എസ് ഇബി കാസര്‍കോട് സെക്ഷന്‍ ഓഫീസ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമുള്ള വൈദ്യുതി ഭവനിലേക്ക് മാറ്റി. മറ്റ് സെക്ഷന്‍ ഓഫീസിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കടക്കം പണം അടയ്ക്കുന്നതിനുള്ള വിപുലമായ ക്യാഷ് കൗണ്ടര്‍ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാസര്‍കോട് അശ്വിനി നഗര്‍ മൂവി മാക്സ് തീയേറ്ററിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കെ എസ് ഇബി കാസര്‍കോട് സെക്ഷന്‍ ഓഫീസ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമുള്ള വൈദ്യുതി ഭവനിലേക്ക് മാറ്റി. വിദ്യാനഗറിലും, പരിസരപ്രദേശങ്ങളിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും, വൈദ്യുതി ചാര്‍ജ്ജും മറ്റും അടയ്ക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ തരത്തില്‍ പുതിയ വൈദ്യുതി ഭവനത്തില്‍ ക്യാഷ് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ ഏതൊരു സെക്ഷനിലെയും, ഉപഭോക്താക്കള്‍ക്ക് മറ്റൊരു സെക്ഷനില്‍ പണം അടയ്ക്കുന്നതിനു സൗകര്യമുണ്ട്. വൈദ്യുതി ഭവനില്‍ പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ക്യാഷ് കൗണ്ടറിലും, ഇത്തരത്തില്‍ ഏതൊരു സെക്ഷന്‍ ഓഫീസിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കും, പണം അടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ നാഗരാജ ഭട്ട് കെ സി എന്‍ ന്യൂസിനോട് പറഞ്ഞു.

എല്ലാ ഉപഭോക്താക്കളും, ഈ സൗകര്യം പരാമവധി പ്രയോജനപ്പെടുത്തണമെന്നും കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

KCN

more recommended stories