കാസര്‍കോട് എം.പി. ഫണ്ട് വിനിയോഗം : വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

karunakaran
കാസര്‍കോട് : കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ പി.കരുണാകരന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് വിശദമാക്കുന്ന വെബ് സൈറ്റ് ആരംഭിച്ചു.
http://59.90.80.112/mpladskasaragod എന്നാണ് വെബ്‌സൈറ്റ് വിലാസം. കളക്‌ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി. വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ ഓഫീസര്‍ അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പതിനൊന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത പഞ്ചായത്തുകളില്‍ 230 പ്രൊജക്ടുകള്‍ നബാഡ് സഹായത്തോടെ നടപ്പാക്കാനായത് ശ്രദ്ധേയമായ നേട്ടമാണെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് പാര്‍ലമെന്ററി അംഗത്തിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച് വെബ്‌സൈറ്റ് ആരംഭിച്ചത്.
ജനുവരി 31 വരെ കാസര്‍കോട് ജില്ലയില്‍ 97.6 ശതമാനം തുകയും കാസര്‍കോട് ലോകസഭാ മണ്ഡലത്തിലാകെ 88 ശതമാനം തുകയും ചെലവഴിച്ചു. 7.50 കോടി ചെലവഴിക്കാന്‍ ബാക്കിയുണ്ട്. ജില്ലയില്‍ 380 പ്രവര്‍ത്തികളില്‍ 180 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മുഴുവന്‍ പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി നല്‍കിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിക്ക് വേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. പൊതു ജനങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും എം.പി. യെ അറിയിക്കുന്നതിനുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

KCN

more recommended stories