ദേലംപാടിയില്‍ ജലനിധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കും

water
ദേലംപാടി : വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ദേലംപാടി നിവാസികള്‍ക്ക് ഇനി ആശ്വസിക്കാം. ഒരു വര്‍ഷത്തിനകം പഞ്ചായത്തില്‍ ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതോടെ 1200 ഓളം കുടുംബങ്ങള്‍ക്കാണ് കുടിവെളളം കിട്ടുക. പദ്ധതിയുടെ എന്‍ജിനിയറിംഗ് സര്‍വ്വേ അവസാന ഘട്ടത്തിലാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും ഭൂജല സംവര്‍ദ്ധന പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും കേരള ഗ്രാമീണ കുടിവെള്ള വിതരണ ശുചിത്വ ഏജന്‍സിയാണ് ജലനിധി പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.
4.75കോടി രൂപയുടേതാണ് പദ്ധതി.പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഉപഭോക്തൃ സമിതിയും വഹിക്കും. പദ്ധതിയുടെ ഭാഗമായി ഒന്‍പത് കുഴല്‍ കിണറുകളും എട്ട് കിണറുകളും നിര്‍മ്മിക്കും. എട്ട് കിണറുകളില്‍ ഏഴണ്ണം നദീതട കിണറുകളാണ്.പയസ്വിനി പുഴയാണ് നദീതട കിണറുകളുടെ ഉറവിടം. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി 16 വാര്‍ഡുള്ള പഞ്ചായത്തില്‍ 29 ഉപഭോക്തൃ സമിതികള്‍ രൂപീകരിച്ചു. അതാത് പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ ഏകോപിപ്പിക്കുന്നത് ഈ ഉപഭോക്തൃ സമിതികള്‍ ആയിരിക്കും.ഓരോ ഉപഭോക്തൃ സമിതിയിലും ശരാശരി 35 മുതല്‍ 40 വരെ കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

KCN

more recommended stories