കാസര്‍കോടും ആം ആദ്മി പാര്‍ട്ടി – അമ്പലകുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥി

ambalathara
കാസര്‍കോട് :എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നേതാവും പ്രമുഖ ആക്ടിവിസ്റ്റുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഢലത്തിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും. ജനഹിതം അറിയാനായി ആംആദ്മി പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് അമ്പലത്തറ കുഞ്ഞുകൃഷ്ണന്റെ പേരുള്ളത്. വാര്‍ത്ത അമ്പലത്തറ സ്ഥിരീകരിച്ചു. തന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് പുതിയ കരുത്ത് പകരുമെന്ന് അമ്പലത്തറ അഭിപ്രായപ്പെട്ടു. തികച്ചും വ്യക്തിപരമായെടുത്ത തീരുമാനമാണ്.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നയിയിലെ സഹപ്രവര്‍ത്തകരുമായും ആലോചിച്ചിരുന്നു. അവരും അനുകൂലമായാണ് പ്രതികരിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇരുമുന്നണികളും കൈയൊഴിയുമ്പോള്‍ ബദല്‍ രാഷ്ട്രീയ ശക്തി അനിവാര്യമാകുമെന്നതിന്റെ സൂചനയാണിതെന്നു അമ്പലത്തറ കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories