കോവളം – ബേക്കല്‍ ജലപാത; ചിത്താരി കൃത്രിമ കനാല്‍ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

 

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കോവളം ബേക്കല്‍ പശ്ചിമതീര ജലപാതയുടെ കൊറ്റി – കോട്ടപ്പുറം പാതപ്രവര്‍ത്തനം തുടങ്ങി. 22.60 കി.മീ പാതയാണ് പ്രവര്‍ത്തനം തുടങ്ങിയത്. നീലേശ്വരത്ത് 22.92 കിലോമീറ്റര്‍ ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തി നടത്തും. കോഴിക്കോട് നടന്ന മേഖലാ തല അവലോകന യോഗത്തിലാണ് തീരുമാനം. ഇതില്‍ 6.65 കി.മി. നീലേശ്വരം – ചിത്താരി കൃത്രിമ കനാല്‍ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സ്ഥലം ഏറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നീലേശ്വരം – ചിത്താരി കൃത്രിമ കനാലിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി വിജ്ഞാപനം പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, അജാനൂര്‍ വില്ലേജുകളില്‍6 (1) വിജ്ഞാപനമായി. ബല്ല വില്ലേജില്‍ വിജ്ഞാനം പുനടപടി സമയബന്ധിതയായി ത്വരിതപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. ബേക്കല്‍ കോവളം ജലപാതയില്‍ നീലേശ്വരം മുതല്‍ ചിത്താരി വരെ കൃതിമ കനാല്‍ നിര്‍മിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയിരുന്നു. കോട്ടക്കടവ് തൂക്കുപാലം, നമ്പ്യാര്‍ക്കല്‍, അരയി ഭരണാനുമതിയായി. ഇതിനായി കിഫ്ബിയില്‍ നിന്നു 178.15 കോടിയാണ് അനുവദിച്ചത്. പദ്ധതിക്കായി 44.156 ഹെക്ടര്‍ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്. നീലേശ്വരം നദിക്കും ചിത്താരി നദിക്കും ഇടയിലാണ് കനാല്‍ നിര്‍മിക്കേണ്ടത്. കൂടാതെ നമ്പ്യാര്‍ക്കല്‍ അണക്കെട്ട് ഭാഗത്ത് നാവിഗേഷന്‍ ലോക്ക് നിര്‍മിക്കാനുള്ള സ്ഥലവും ഏറ്റെടുക്കണം

KCN

more recommended stories