64 മത് ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ ജനശ്രദ്ധ നേടി ആസ്‌ക് ആലംപാടി

ജി.എച്ച്.എസ്.എസ് ആലംപാടി യില്‍ നടത്തപ്പെടുന്ന 64 മത് ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ നിറ സാന്നിധ്യമായി ആസ്‌ക് ആലംപാടി പ്രവര്‍ത്തകര്‍.
കായികമേളയില്‍ എത്തിച്ചേരുന്ന സംഘാടകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ആസ്‌ക് ആലംപാടി ജി സി സി കാരുണ്യവര്‍ഷം സഹകരണത്തോടെ നല്‍കുന്ന സൗജന്യ കുടിവെള്ള വിതരണം ഉദ്ഘാടനം കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുല്ല ഹാജി ഗോവ വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

കായികമേള നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ ക്ലബ് സ്ഥാപിച്ച കൂറ്റന്‍ കമാനവും ദീപശിഖ പ്രയാണത്തില്‍ പ്രത്യേക ജേഴ്‌സിധരിച്ചു ക്ലബ് പ്രവര്‍ത്തകര്‍ പങ്കെടുത്തതും ഏറെ ജന ശ്രദ്ധനേടി.

കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്‌കൂള്‍ അധികൃതരുടെ പ്രത്യേക അഭ്യര്‍ത്ഥനമാനിച്ചു അടിയന്തരഘടത്തില്‍ ആവശ്യമായി വരുന്ന വീല്‍ ചെയര്‍ / മെഡിക്കല്‍ കട്ടില്‍ തുടങ്ങിയവ നല്‍കിക്കൊണ്ടാണ് ആസ്‌ക് മെഡിക്കല്‍ ടീം സബ്ജില്ലാ കായികമേളയുടെ ഭാഗമായി.

വിവിധപരിപാടികള്‍ക്ക് ക്ലബ്ബ് ജനറല്‍ സെക്രട്ടറി കൈസര്‍ മിഹ്‌റാജ് ട്രഷറര്‍ ഹമീദ് എം എ കെബീര്‍ സി ഒ മഹറൂഫ് മേനത്ത് റഫീഖ് റൈക്ക് മഹ്‌മൂദ് കരോടി റഫീഖ് കിഡ്‌നി റിയാസ് ടി എ സക്കരിയ കെ എ അദ്ര മേനത്ത് അമാനുല്ലഹ എം കെ അബ്ബാസ് ഖത്തര്‍ സാദിഖ് ഖത്തര്‍ സിദ്ദിഖ് ചൂരി ശിഹാബ് എം എ. സ് എ അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫ് ടി എം എ ലത്തീഫ് മാസ്റ്റര്‍ ബഷീര്‍ എം എം അറഫത് സ് ടി ആസിഫ് ബി എ കാദര്‍ ബാവ അക്കു ഹാരിസ് എസ് ടി റപ്പി പി കെ എം കെ ഹാജി സാലിം അക്കര എന്നിവര്‍ നേതൃത്വം നല്‍കി
ആസ്‌ക്‌

KCN

more recommended stories