പുല്ലൂര്‍ -പെരിയ ബജറ്റ്: കൃഷിക്കും സാമൂഹികക്ഷേമത്തിനും പ്രധാന്യം

പെരിയ: കൃഷിക്കും സാമൂഹികക്ഷേമത്തിനും മുന്‍ഗണന നല്കി പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 18,35,00,428 രൂപ വരവും 18,20,31,200 രൂപ ചെലവും 14,69,228 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല കുഞ്ഞിക്കണ്ണനാണ് അവതരിപ്പിച്ചത്.
കേന്ദ്രസര്‍വകലാശായുടെ വരവോടെ പഞ്ചായത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ സ്വീകരിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി ബജറ്റിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. പെരിയയില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി അപ്പാരല്‍ പാര്‍ക്ക്, പ്ലാസ്റ്റിക്ക് സംസ്‌കരണയൂണിറ്റ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ ശവസംസ്‌കരണ യൂണിറ്റുകള്‍, പെരിയ ടൗണില്‍ ഹൈമാസ്‌ക് ലൈറ്റ്, പുല്ലൂരില്‍ വനിതാ കാന്റീന്‍, ജലനിധിപദ്ധതി പൂര്‍ത്തീകരണത്തിനായി 64 ലക്ഷം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനംചെയ്യുന്നത്. ബജറ്റ് അവതരണയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.വി.ചന്ദ്രന്‍ സ്വാഗതവും അക്കൗണ്ടന്റ് ബിജുലാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories