മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 60 ലക്ഷം, ബസ് സ്റ്റാന്‍ഡിന് ഒരുകോടി

കുമ്പള : മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കുമ്പള പഞ്ചായത്ത് ബജറ്റില്‍ 60 ലക്ഷം രൂപയും ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയും നീക്കിവച്ചു. പാര്‍പ്പിട സൗകര്യത്തിന് അഞ്ചു കോടി രൂപ, അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടു കോടി രൂപ, ശുദ്ധജലം ഒരു കോടി രൂപ, ഉല്‍പ്പാദനമേഖല 25 ലക്ഷം രൂപ, പട്ടികവിഭാഗം വികസനം 50 ലക്ഷം രൂപ, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും 25 ലക്ഷം രൂപ, യുനാനി ആശുപത്രിക്ക് മരുന്നു വാങ്ങാന്‍ ആറു ലക്ഷം രൂപ, അംഗന്‍വാടികളെ ഒന്നാം നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 25 ലക്ഷം രൂപ, ആയുര്‍വേദ ആശുപത്രിക്ക് മരുന്നു വാങ്ങാന്‍ മൂന്നു ലക്ഷം രൂപ എന്നിങ്ങനെയും പണം വകയിരുത്തി.
പുതുതായി ഹോമിയോ ഡിസ്പന്‍സറി തുടങ്ങാനും തുക വകയിരുത്തി. വൈസ് പ്രസിഡന്റ് കെ. മഞ്ചുനാഥ ആല്‍വ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ചന്ദ്രശേഖരന്‍, സ്ഥിരം സമിതി അധ്യക്ഷരായ യൂസുഫ് ഉള്‍വാര്‍, പി.എം. നസീമ, യു.പി. താഹിറ, അംഗങ്ങളായ ആര്‍. മുഹമ്മദ്കുഞ്ഞി, ബി.എ. റഹ്മാന്‍, എം.എം. ഇബ്രാഹിം, ഇന്ദുശേഖര ആല്‍വ, ശോഭാവതി, അശ്വതി നാണിത്തിലു, സുലോചന, പ്രേമ ഷെട്ടി, ശങ്കരന്‍, നൂര്‍ജഹാന്‍, ബി.എന്‍. മുഹമ്മദലി, എം.എ. മൂസ, ടി.എം. ഷുഹൈബ്, നസീമ, ഫാത്തിമ അഹ്ദുല്ല കുഞ്ഞി, ഉഷാകുമാരി, രമേഷ് ഭട്ട്, രേവതി എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories