ഓള്‍ കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

all kerala
കാസര്‍കോട് : ഓള്‍ കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേസ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും വ്യവസായ പഠന ക്ലാസ്സും കാസര്‍കോട്ട് നടന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ .എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.ജെ.ജോസ് അധ്യക്ഷനായിരുന്നു. പി.ടി.മുഹമ്മദ് ബാകു , പി.എച്ച്. അബ്ദുല്ല ഹാജി, ഇബ്രാഹിം മധൂര്‍ , ടി.കെ.വനമാലി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍ മണിയറ സ്വാഗതവും താലൂക്ക് സെക്രട്ടറി അബു സലിം നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എം ദാവൂദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.സലിം പഠനക്ലാസ്സിന് നേതൃത്വം നല്‍കി.

KCN

more recommended stories