ഗാസ പൂര്‍ണമായും വളഞ്ഞെന്ന് ഇസ്രയേല്‍; കാല്‍കുത്തിയാല്‍ കറുത്ത ബാഗിലാക്കി തിരിച്ചയയ്ക്കുമെന്ന് ഹമാസ്.

..

ജറുസലം ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ നഗരം സമ്പൂര്‍ണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. ഒക്ടോബര്‍ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയില്‍ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്, ഗാസ വളഞ്ഞതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചത്. ഹമാസിനെ മേഖലയില്‍നിന്നു വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം. ലോകരാജ്യങ്ങള്‍ ഒന്നടങ്കം വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഉയര്‍ത്തുമ്പോഴും, അതു പരിഗണനയില്‍ പോലുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഭീഷണിയുമായി ഹമാസ് ഇസ്രയേല്‍ സൈനികരെ ഞങ്ങള്‍ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കു’മെന്ന് ഹമാസ് വക്താവ് അബു ഉബൈദയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം അവര്‍ ഔദ്യോഗികമായി പുറത്തുവിട്ടതിലും അധികമാണെന്നും അബു ഉബൈദ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ കടന്നു നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 23 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇസ്രയേല്‍ പുറത്തുവിട്ട കണക്ക്. ഇതില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി ഇന്നാണു സ്ഥിരീകരണം വന്നത്. എന്നാല്‍ മരിച്ച സൈനികരുടെ എണ്ണം അതിലും കൂടുതലാണെന്നാണ് ഹമാസിന്റെ അവകാശവാദം

ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസിന്റെ മറുപടി. തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്.

KCN

more recommended stories