നാടെങ്ങും ശിവരാത്രി ആഘോഷിക്കുന്നു

കാസര്‍കോട് : ഭക്തിയുടെ നിറവില്‍ നാടെങ്ങും ശിവരാത്രി ആഘോഷിക്കുന്നു. കാസര്‍കോട് മല്ലികാര്‍ജ്ജുനക്ഷേത്രം, മധൂര്‍ മദനന്തേശ്വരക്ഷേത്രം, മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രി പ്രമാണിച്ച് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടുവരുന്നു. ഗുഡ്ഡെ മഹാലിംഗേശ്വരക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, കാവുഗോളി ശിവക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷം നടന്നുവരുന്നു.
പരപ്പ തളിക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം, ഹൊസ്ദുര്‍ഗ് പൂങ്കാവ് ശിവക്ഷേത്രം, നീലേശ്വരം മഹേശ്വര ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടന്നുവരികയാണ്.
മാഘമാസത്തിലെ കറുത്ത ചതുര്‍ദശി അര്‍ദ്ധരാത്രി വരുന്ന ദിവസമാണ് ഹൈന്ദവ വിശ്വാസികള്‍ ശിവരാത്രിയായി ആഘോഷിക്കുന്നത്. പാലാഴി മദന സമയത്ത് ലോക നാശകാരിയായ കാളകൂടവിഷം പാനം ചെയ്ത ശിവനെ വിഷത്തിന്റെ തീവ്രത തീരുവാളം ഉറക്കമിളച്ച് പരിചരിച്ച പാര്‍വ്വതിദേവിയെയും ദേവഗണങ്ങളെയും കൂടി അനുസ്മരിക്കുവാനും ഈ ദിനം ഉപകരിക്കുന്നു. ഉറക്കം കളഞ്ഞും ഉപവസിച്ചുമാണ് ഭക്തര്‍ ശിവരാത്രി ആഘോഷത്തിന്റെ പുണ്യം നുകരുന്നത്.

KCN

more recommended stories