കാലില്‍ കടിച്ച് മുതല, തിരിച്ച് കണ്‍പോളയില്‍ കടിച്ച് കര്‍ഷകന്‍; ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

 

കര്‍ഷകന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ചാണ് കര്‍ഷകന്‍ രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിലാണ് സംഭവം. കോളിന്‍ ഡിവാറേക്‌സ് എന്ന കര്‍ഷകനെയാണ് മുതല കടിച്ചത്. 10 അടിയിലേറെ നീളമുള്ള മുതലയാണ് ഇയാളെ ആക്രമിച്ചത്. മുതല കാലില്‍ കടിച്ച സമയത്ത് മുതലയുടെ കണ്‍ പോളയില്‍ കടിച്ചാണ് കര്‍ഷകന്‍ രക്ഷപ്പെട്ടത്. കാലിലെ ഗുരുതര പരിക്കുകള്‍ക്കുള്ള ചികിത്സയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് കര്‍ഷകന്‍ ആശുപത്രി വിട്ടത്. ഇയാള്‍ കന്നുകാലി ഫാം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

തടാകക്കരയിലെ മത്സ്യങ്ങളെ നോക്കി അല്‍പ നേരം നിന്ന കര്‍ഷകന്റെ കാലില്‍ മുതല കടിക്കുകയായിരുന്നു. വലതുകാലില്‍ കടിച്ച് തടാകത്തിലേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാല്‍ വെച്ച് മുതലയെ തൊഴിച്ച് രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത് എന്നാല്‍ അത് ഫലം കണ്ടില്ല. വെപ്രാളത്തിനിടയില്‍ മുതലയുടെ കണ്‍പോളയില്‍ കടിക്കാന്‍ സാധിച്ചു. തുകലില്‍ കടിക്കുന്നത് പോലെ തോന്നിയെങ്കിലും വെപ്രാളത്തിനിടെ ഈ കടി മുറുക്കുകയായിരുന്നു. ഇതോടെ കാലിലെ പിടിയില്‍ മുതല അയവ് വരുത്തുകയും പരുക്കേറ്റ കാലുമായി തടാകക്കരയില്‍ നിന്ന് കാറിനടുത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളോട് കര്‍ഷകന്‍ പ്രതികരിച്ചു

KCN

more recommended stories