സിഡ്‌കോ സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങി

sidco
കാസര്‍കോട് : സിഡ്‌കോയുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിങ്ങിന്റെയും സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി നിര്‍വ്വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ കോണ്‍ഫറന്‍സിങ്ങ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ്, വെബ് കോണ്‍ഫറന്‍സിങ്ങ്, ഓഗുമെന്റഡ് റിയാലിറ്റി തുടങ്ങിയ ആധുനിക വിദ്യയിലൂടെ നൂതനവും കലോചിതവുമായ അഭിമുഖം, സെമിനാറുകള്‍ , പരീക്ഷ തുടങ്ങിയവയാണ് ആരംഭിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
സിഡ്‌കോ ഡയറക്ടര്‍മാരായ ഹുസൈന്‍ ഹാജി, ബാലനാരായണന്‍, ടെക്‌നിക്കല്‍ അഡൈ്വസറും അക്കാദമി മുന്‍ ഡയറക്ടറുമായ മോഹന്‍ അബ്രഹാം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസാബി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി.അബ്ദുല്ല ഹാജി, ഇ.അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിമാസ്റ്റര്‍ , മുജീബ് അഹമ്മദ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ബി.എച്ച്.അബ്ദുല്ലകുഞ്ഞി, അഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.സിഡ്‌കോ ട്രെയിനിംഗ് ഡിവിഷണല്‍ ഹെഡ് സി.എം.കുഞ്ഞിനാരായണന്‍ സ്വാഗതവും സിഡ്‌കോ മാനേജര്‍ വിനീത് നന്ദിയും പറഞ്ഞു.
sidcoo

KCN

more recommended stories