ഇന്‍ഡാക് ജില്ലാ സമ്മേളനം മാര്‍ച്ച് 2ന് നടക്കും

presss
കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ ഡിഫ്രാന്‍ഷ്യലി ഏബ്ള്‍ഡ് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച്ച് രണ്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയില്‍ ഇന്‍ഡാക് ദേശീയ ചെയര്‍മാന്‍ സി. എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.
എസ്. നസീം, വേണു കരിക്കാട്, രമേശന്‍ കരുവാച്ചേരി, ജി. നാരായണന്‍, വിനോദ് കുമാര്‍ കെ.കെ. പുറം, മന്‍സൂര്‍ കുരിക്കള്‍ ഉബൈദുള്ള കടവത്ത്, ചെര്‍ക്കളം അബൂബക്കര്‍, എ.എല്‍. സലീം റാവുത്തര്‍ , വാസു ദേവന്‍ കരിക്കാട്, സി.എച്ച്. അബ്ദുല്‍ ബഷീര്‍, സി.എച്ച്. ആയിശ, ഇബ്രാഹിം മുന്നൂര്‍, രവീന്ദ്രന്‍ പാടി, ഷെമീര്‍ ചേരങ്കൈ, സണ്ണി മണ്ണാര്‍ക്കാട്, കെ.എം. ഹാരിസ്, നാസര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വികലാംഗ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തുക, അഞ്ച് ശതമാനം തൊഴില്‍ സംവരണം ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാസര്‍ പൊയ്‌നാച്ചി, ബഷീര്‍ പെരുമ്പള, സമീര്‍ ചേരങ്കൈ, ഖാദര്‍ പാണാര്‍കുളം, സൈനുദ്ദീന്‍ ചെമ്മനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

KCN

more recommended stories