സംസ്ഥാനതല സൗജന്യ മന്തുരോഗ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

iad2
കാസര്‍കോട് : ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി (ഐ.എ.ഡി. ) യുടെ നേതൃത്വത്തില്‍ മന്ത് രോഗ ചികിത്സയ്ക്കായി ഉളിയത്തടുക്ക ഐ.എ.ഡിയില്‍ സംസ്ഥാന തല സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി 2 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദേശത്ത് നിന്നുള്ള പ്രശസ്ത ത്വക്ക് രോഗ വിദഗ്ധയും അന്താരാഷ്ട്ര ഡര്‍മറ്റോളജി ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനും കൂടിയായ ഡോക്ടര്‍ ക്ലയര്‍ ഫൂളര്‍ രോഗികളെ പരിശോധിക്കും. പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് വിതരണം ഉണ്ടായിരിക്കും. കാസര്‍കോട്ടെ പ്രമുഖ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തുന്ന രോഗികളെ പരിശോധിക്കും. കേരളത്തിന് പുറമെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. താത്പര്യമുള്ള മന്ത് രോഗികള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ -04994-240862,240863,9895588735.
iad1

KCN

more recommended stories