ബൈക്കും കാറും കത്തിച്ചു; അഞ്ചുപേര്‍ പിടിയില്‍

bikeee
കാസര്‍കോട്: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും കാറും തീവെച്ച് നശിപ്പിച്ചു. അണങ്കൂര്‍ ടിപ്പുനഗറിലെ ബി.എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ഹീറോ ഹോണ്ട ഫാഷന്‍ പ്ലസ് ബൈക്കും മാരുതി കാറിനുമാണ് തീയിട്ടത്. ബൈക്ക് പൂര്‍ണ്ണമായും കാര്‍ ഭാഗികമായും കത്തിനശിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വീട്ടിനുള്ളിലേക്ക് തീപടര്‍ന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.അയല്‍വാസികളാണ് വാഹനങ്ങളില്‍ തീപടരുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാര്‍ ഉണര്‍ന്ന് തീയണക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ വീടിന് സമീപം രാത്രി ചില യുവാക്കള്‍ തമ്പടിക്കുകയും സമീപ വാസികള്‍ക്ക് ശല്യം ചെയ്യുകയും ചെയ്തിരുന്നുവത്രെ. ഇതിനെ ചോദ്യം ചെയ്ത വിരോധത്തിനാണോ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് സംശയിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏതാനും യുവാക്കളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് തീവെപ്പുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എസ്.വൈ.എസ് കാസര്‍കോട് സോണ്‍ സംഘടനാകാര്യ സെക്രട്ടറിയാണ് മുഹമ്മദ് കുഞ്ഞി.

KCN

more recommended stories