വയറിങ്ങ് തൊഴിലാളി കുഴഞ്ഞുവീണുമരിച്ചു

ചെമ്മനാട്: വയറിങ്ങ് തൊഴിലാളി കുഴഞ്ഞുവീണുമരിച്ചു. കൊമ്പനടുക്കം കാങ്കുഴിയിലെ കെ.എ അബ്ദുല്‍ ഖാദര്‍ (73) ആണ് മരിച്ചത്. മുണ്ടാങ്കുലം ബസ് വെയ്റ്റിങ്ങ് ഷെഡില്‍ ബസ് കാത്തു നില്‌ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: മിസ്രിയ (ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മുസ്തഫ, ഖദീജ, മറിയംബി, അബ്ദുസ്സലാം (ദുബായ്), സൈറബാനു, ബുഷ്‌റ, അഹമ്മദലി (ദുബായ്), ഫഹിമ, പരേതയായ സക്കീന.
മരുമക്കള്‍: ഹംസ മണല്‍, കുഞ്ഞഹമ്മദ്, മുസ്തഫ, അബൂബക്കര്‍, ഷാനവാസ്, സാജിദ, ഖദീജ, സാജിദ. സഹോദരങ്ങള്‍: പരേതരായ ഖദീജ, മറിയുമ്മ.

KCN

more recommended stories