ഭിന്നശേഷിക്കാരുടെ കാസര്‍ഗോഡ് ജില്ലാ ഫുട്‌ബോള്‍ ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

 

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള ഫെബ്രുവരി 10ന് തൃശൂരില്‍ നടത്തുന്ന രണ്ടാമത് സ്റ്റേറ്റ് പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍ഗോഡ് ഫുട്‌ബോള്‍ ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലയില്‍ അധികം മത്സരാര്‍ത്ഥികള്‍ ഇല്ലാത്തതുകൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ കായിക താരങ്ങള്‍ക്ക് നേരിട്ടുള്ള എന്‍ട്രി ആയിരിക്കും. ജില്ലാതലത്തില്‍ വെറെ സെലക്ഷന്‍ ട്രയലോ മത്സരങ്ങളോ ഉണ്ടായിരിക്കുന്നതല്ല. 40% മുകളില്‍ വൈകല്യമുള്ള ആംപ്യൂട്ടി, ഓര്‍ത്തോ എന്നീ വിഭാഗങ്ങളില്‍ ഉള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍പങ്കെടുക്കുന്നതിന് പ്രായപരിധിയില്ലാതെ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കാവുന്നതാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങള്‍ക്ക് ഫെബ്രുവരി 23 മുതല്‍ ഹരിയാനയില്‍ നടക്കുന്ന രണ്ടാമത് ദേശീയ പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നതാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 8 വ്യാഴാഴ്ച അഞ്ചുമണിക്ക് മുമ്പ് രജിസ്‌ട്രേഷന്‍ നിര്‍വഹിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://pcasak.weebly.com എന്ന അസോസിയേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടന്‍ വിളിക്കുക.

KCN

more recommended stories