ടി.പി വധക്കേസ്: ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു

tp
കൊച്ചി: ടി.പി വധക്കേസിലെ 31-ാം പ്രതിയായ പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ലംബു പ്രദീപിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്യെന്നും കോടതി പരാമര്‍ശിച്ചു. ലംബു പ്രദീപിന് മൂന്ന് വര്‍ഷം തടവാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകള്‍ നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും ദൃക്ഷ്‌സാക്ഷികളെല്ലാം ആര്‍ .എം.പി.ക്കാരാണെന്നും കാണിച്ചാണ് സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെട്ട 12 പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.

KCN

more recommended stories