കാണാതായ പതിനാറ് കാരിയെ അവശ നിലയില്‍ കണ്ടെത്തി

ബദിയടുക്ക : കാണാതായ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ അവശ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ കണ്ടത്. കഴിഞ്ഞ 25 ന് ബദിയടുക്ക സാല്‍ത്തടുക്ക സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നു കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞായിരുന്ന വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഇറങ്ങിയത്. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം ബദിയടുക്ക പോലീസ് കുട്ടിയെ കണ്ട് പിടിക്കുന്നതിനായി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ അവശനിലയിലായ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും വിവരമറിയിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക പോലീസ് സംഭവ സ്ഥലത്തെത്തി. ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ വൈദ്യപരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഏത് രീതിയില്‍ അന്വേഷണം നടത്തണമെന്ന കാര്യം പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം തീരുമാനിക്കുമെന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അറിയിച്ചു.

KCN

more recommended stories