ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

andhra
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡി രാജിവെച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ രാഷ്ട്രപതിഭരണം ശുപാര്‍ശചെയ്തിരുന്നു.
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക 70 ലക്ഷമായി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുകയുടെ പരുധി 40 ലക്ഷം ആയിരുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു.
കുറഞ്ഞ പി.എഫ് പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തി. യൂറിയയുടെ വില ടണ്ണിന് 350 രൂപകൂട്ടാനും തീരുമാനിച്ചു. അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകളില്‍ യോഗം തീരുമാനം എടുത്തില്ല.

KCN

more recommended stories