ഐഡി കാര്‍ഡ് വിതരണം ചെയ്തു

ആള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍ഗോഡ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍ഗോഡ് ജില്ലാ വ്യാപാര്‍ഭവനില്‍ വച്ച് മേഖല പ്രസിഡന്റ് വാസു. എ യുടെ അധ്യക്ഷതയില്‍ 2024-25 വര്‍ഷത്തേ മേഖലാതല ഐഡി കാര്‍ഡ് വിതരണം, ബഹുമാനപ്പെട്ട വനിത പോലീസ് ഇന്‍സ്‌പെക്ടര്‍ ലീല പുതിയ അംഗം ശാലിനി രാജേന്ദ്രന് ഐഡി കാര്‍ഡ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് സംഘടനാ ക്ലാസ് നയിച്ചു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പി.ടി , ജില്ലാ വൈസ് പ്രസിഡണ്ടും മേഖല നിരീക്ഷകനും ആയ വേണു വി.വി, മേഖല ട്രഷറര്‍ വാമന്‍ കുമാര്‍, എന്നിവര്‍ ആശംസ അറിയിച്ചു. ചടങ്ങിന് മേഖലാ സെക്രട്ടറി രേഖ സ്വാഗതവും, ജോയിന്‍ സെക്രട്ടറി മനോജ് എല്ലോറ നന്ദിയും പറഞ്ഞു.

 

KCN

more recommended stories