വോട്ടിംഗ് മെഷീന്‍ വേണ്ട, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം; സുപ്രിംകോടതിയില്‍ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി

 

ദില്ലി: ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഇടക്കാല ഹര്‍ജി നല്‍കിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയാണ്. രാം പുരില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വോട്ടിംഗ് മെഷീനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി എത്തിയത്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടത്തണമെന്നാണ് ആവശ്യം.

ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. അതിനാല്‍ എല്ലാ തിരഞ്ഞെടുപ്പുകളും പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്ന് മെഹ്‌മൂദ് പ്രാച്ച അപേക്ഷ നല്‍കി. പ്രത്യേക സാഹചര്യങ്ങളില്‍ തക്കതായ കാരണം ഉള്ളപ്പോള്‍ മാത്രമേ ഇവിഎം ഉപയോഗിക്കാവൂ എന്ന ആവശ്യവും അഭിഭാഷകന്‍ ഉന്നയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ ഇടക്കാല അപേക്ഷയായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

KCN

more recommended stories