മില്ലത്ത് സ്വാന്തനം INL ചൗക്കി ശാഖ കമ്മിറ്റിയുടെ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.

 

ചൗക്കി :ഐ എന്‍ എല്‍ ചൗക്കി ശാഖ കമ്മിറ്റിയുടെ നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.
മാസങ്ങളോളം നീണ്ടു നിന്ന റിലീഫ് പ്രവര്‍ത്തനം,കാവുഗോളി കടപ്പുറം,അര്‍ജാല്‍,കെ.കെ.പുറം,അക്കരക്കുന്ന്,ബ്ലാര്‍ക്കോട് പ്രദേശത്തുള്ള നൂറോളം നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. അവസാന ഘട്ടം റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെരുന്നാള്‍ കിറ്റ്
ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഐ.എന്‍.എല്‍ ചൗക്കി ശാഖ ജനറല്‍ സെക്രട്ടറി ഹമീദ് പടിഞ്ഞാറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ശാഖ പ്രസിഡണ്ട് അഹമ്മദ് കടപ്പുറം അദ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫാ തോരവളപ്പില്‍ മുഖ്യാതിഥിയായി, എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം മുഖ്യപ്രഭാഷണം നടത്തി, ഐ.എന്‍.എല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.ഡി.ഫ് കണ്‍വീനറുമായ പോസ്റ്റ് മുഹമ്മദ് കുഞ്ഞി,ബീരാന്‍ കാവുഗോളി, ഇര്‍ഷാദ്,അഷ്‌റഫ് ,കുട്ടിഞ്ഞി,മുഹമ്മദ് റൗഫ്,ഹമീദ്,ഫാസില്‍,ഷബീര്‍,റുഹീസ്,റിനു, എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories