സ്വര്‍ണ വില കുറഞ്ഞു, നേരിയ ആശ്വാസത്തില്‍ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയര്‍ന്നിരുന്നു. യുദ്ധ സാഹചര്യങ്ങളില്‍ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53000 രൂപയാണ്.

ചൊവ്വാഴ്ച സ്വര്‍ണവില 1120 രൂപ കുറഞ്ഞ് വില 52920 ത്തിലേക്ക് എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6625 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

KCN

more recommended stories