പെരിയാര്‍ സാധാരണ നിലയിലേക്ക്; കുഫോസ് വിദഗ്ദ സംഘത്തിന്റെ വിശദമായ പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

 

കൊച്ചി: മത്സ്യക്കുരുതിയുടെ നടുക്കത്തില്‍ നിന്ന് പെരിയാര്‍ സാധരണ ഗതിയിലേക്ക്. മഴ കനത്ത് വെള്ളമൊഴുകിയെത്തിയതോടെയാണ് പെരിയാറിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തിയത്. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ഉയര്‍ന്നതാണ് മത്സ്യക്കുരുതിയുടെയടക്കം കാരണം. സര്‍ക്കാര്‍ നിയോഗിച്ച കുഫോസിലെ വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥലം സന്ദര്‍ശിച്ച വിദഗ്ദ സംഘം ഇന്ന് സര്‍ക്കാരിന് വിശദമായ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങള്‍ കണ്ടെത്തി ജില്ലാ കളക്ടര്‍ക് റിപ്പോര്‍ട്ട് നല്‍കും.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെരിയാല്‍ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമായതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചു. നഷ്ട്ടം നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇനി മുതല്‍ പ്രോട്ടോക്കോള്‍ രൂപീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാര്‍ അതോറിറ്റി അഥവാ പുഴകള്‍ക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തീരുമാനം.

KCN

more recommended stories