ചന്ദ്രഗിരി എല്‍പി സ്‌കൂളിലെ കളിക്കള തര്‍ക്കം ജില്ലാ ജനകീയ നീതിവേദി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

 

മേല്‍പറമ്പ്: ചന്ദ്രഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ കുട്ടികളുടെ കളിസ്ഥലം കൈയേറി കെട്ടിടം പണിയാന്‍ ശ്രമം നടക്കുന്നതിനെതിരെ ജില്ലാ ജനകീയ നീതി വേദിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഹമീദ് ചാത്തങ്കൈ കാസര്‍കോട് കോടതിയില്‍ സത്യാവാങ്ങ്മൂലം സമര്‍പ്പിക്കുകയും 2078/2024 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്ത് എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചന്ദ്രഗിരി സര്‍ക്കാര്‍ ഹയര്‍ സെക്കറന്ററി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപ മതിപ്പ് ചിലവില്‍ 6 മുറി കെട്ടിടം പണിയാന്‍ ഫണ്ട് ലഭിച്ചിരുന്നു. പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തി എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിന് എതിര്‍ വശം കെട്ടിടം പണിയുന്നതിനായി ഹയര്‍ സെക്കറന്ററി വിഭാഗം പി.ടി.എയും എസ് എം സി യും ശ്രമം നടത്തിവരികയും എല്‍ പി വിഭാഗം പി ടി എ യും എസ് എം സിയും തടസ്സവാദമുന്നയിക്കുകയും ചെയ്ത് വരുന്നതിനിടെയായാണ് മെയ് 17ന് ഹയര്‍ സെക്കന്ററി വിഭാഗം പിടിഎ – എസ് എം സി എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂടി ആലോചനയുമില്ലാതെ മതില്‍ കെട്ടി എല്‍ പി സ്‌കൂളിനെ തടവിലാക്കാന്‍ ശ്രമം നടക്കുകയും, പ്രസ്തുത നിര്‍മാണ പ്രവര്‍ത്തനത്തെ തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ എല്‍ പി സ്‌കൂള്‍ ഒഎസ് എ പ്രസിസണ്ട് ഡ്രോസര്‍ അബ്ദുല്ലയെയും ശംസീര്‍ കുന്നരിയത്തിനെയും ഗുഡാലോചനയിലൂടെ പോലീസില്‍ സമര്‍ദ്ദം ചെലുത്തി മൂന്ന് ദിവസത്തിലധികം പോലീസ് സ്റ്റേഷനിലും ജയിലിലുമായി തടവിലിടുകയാണ് ചെയ്തത്.
നിലവിലെ സാഹചര്യത്തില്‍ നീതിപരമായ തീരുമാനം കൈ കൊള്ളാനും എതിര്‍കക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും നിയമപരമായല്ലാതെ ഒരു സാഹചര്യവും ബാക്കിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രശ്‌നം കോടതിയുടെ മുന്നില്‍ എത്തിച്ചതെന്നു ജില്ലാ ജനകീയ നീതിവേദി പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മാക്കോടും ജനറല്‍ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും അറിയിച്ചു.
കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ റിയാസ് സി എച്ച്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായില്‍ ചെമ്മനാട്, അബ്ദുറഹിമാന്‍ തെരുവത്ത്, സിദ്ധീക്ക് എം.എം.കെ., സയീദ് മേല്‍പറമ്പ, താജുദ്ദീന്‍ പടിഞ്ഞാര്‍, ബഷീര്‍ കുന്നരിയത്ത്, എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories