നമ്പി രാജേഷിന്റെ മരണം, കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ‘സമയം വേണം

 

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്ത്. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതികരിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ – മെയില്‍ സന്ദേശം അയക്കുകയും ചെയ്തു. ഒമാനിലെ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

KCN

more recommended stories