ചേരങ്കൈ മദ്രസയില്‍ വച്ച് സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

എരിയാല്‍ : വിവാ ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എരിയാല്‍ വാര്‍ഡില്‍ 15,വയസ് മുതല്‍ 59, വയസിന് ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ (രക്തകുറവ് ) കണ്ടെത്തുന്നതിനു വേണ്ടിയുള്ള ക്യാമ്പ് ചേരങ്കൈ മദ്രസയില്‍ വച്ച് നടത്തി രാവിലെ 10, മണിയ്ക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചവരെ നീടു നിന്നു ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി അയണ്‍ ഗുളികകള്‍ നല്‍ക്കി ക്യാമ്പില്‍ വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അടുത്ത പ്രദേശങ്ങളില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു ജെ.പി എച്ച് എന്‍ അമ്പിളി എം.എല്‍. എസ്.പി ലാവണ്യ ആശാവര്‍ക്കര്‍ ആശാലത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

KCN

more recommended stories