ക്ലാസ് മുറികള്‍ വര്‍ണാഭമാകണം: വിസ്ഡം മദ്‌റസാധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

 

കാസര്‍കോട്: മത വിദ്യാഭ്യാസം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങളിലൂടെ ക്ലാസ് മുറികള്‍ വര്‍ണാഭമാക്കണമെന്നും വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് കാസര്‍കോട് സംഘടിപ്പിച്ച ജില്ലാ മദ്‌റസാധ്യാപക പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. പെരിയടുക്ക എം.പി കാമ്പസില്‍ നടന്ന ഏകദിന ക്യാമ്പ് വിസ്ഡം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (മുഫത്തിശ്)ശരീഫ് തളങ്കര ഉല്‍ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി അധ്യക്ഷത വഹിച്ചു .മുഹമ്മദ് കോയ മങ്കട ,ഡോ:ഫാരിസ് മദനി,റഫീഖ് മൗലവി,ജാസില്‍ ജാഫര്‍,ഫഹദ് ഉപ്പള എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി .ജില്ലാ മദ്‌റസാ കണ്‍വീനര്‍ സി.എം.മുനീര്‍ സ്വാഗതം പറഞ്ഞു.മുഹമ്മദ് അലി അരിമല ,ഇബ്‌റാഹിം ദാരിമി,അബ്ദുസ്സലാം തൃക്കരിപ്പൂര്‍,നാസിര്‍ മല്ലം സംബന്ധിച്ചു

KCN

more recommended stories