ജനാതിപത്യത്തെ സംരക്ഷിക്കാനാണ് പാര്‍ട്ടി ഇന്ത്യമുന്നണിക്ക് പിന്തുണ നല്‍കിയത്റിയാസ് പറങ്കിപേട്ട്

 

കാസര്‍കോട്: ഫാസിസത്തെ തകര്‍ത്തു കൊണ്ട് രാജ്യത്തെ വീണ്ടെടുക്കാനും മതേതരത്വവും,ജനാതിപത്യവും സംരക്ഷിക്കുക എന്നതുമാണ് പാര്‍ട്ടിയുടെ പ്രഥമപരിഗണയെന്നും അതാണ് പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യമുന്നണിയെ പിന്തുണച്ചതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി റിയാസ് പറങ്കിപേട്ട് പറഞ്ഞു

രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ പാര്‍ട്ടി വളരുകയാണ് രാജസ്ഥാനിലും മഹാരാഷ്ട്രയിലും സിക്കിമിലും ഉത്തര്‍പ്രദേശിലും തുടങ്ങി ഇന്ത്യന്‍ ഗ്രമങ്ങളില്‍ പാര്‍ട്ടിയുടെ പ്രസക്തി വര്‍ദ്ദിക്കുകയാണ് രാജ്യത്തിലെ മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷിയുടെ റോളിലാണ് എസ്ഡിപിഐ,

ദളിത്-പിന്നാക്ക ന്യുനപക്ഷങ്ങളുടെ വേദന അവസാനിക്കുന്നത് വരെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും

നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്നവരാണ് കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിക്കുന്നത്.

മതംനോക്കിയാണ് രാജ്യത്ത് പലതിലും തീര്‍പ്പ്കല്‍പിക്കുന്നത് ഇത് അപകടമാണെന്നും മതനിരപേക്ഷ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തെ വളര്‍ത്തികൊണ്ട് വരേണ്ടത് രാജ്യം നിലനില്‍ക്കാനാഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു

‘ഇതാണ്പാത ഇതാണ് വിജയം’ എന്നമുദ്രാവാകൃത്തില്‍

എസ്ഡിപിഐ കാസര്‍കോട് ജില്ലാ നേതൃസംഗമം പുതിയബസ്റ്റാന്റ് ബാങ്ക് ഹാളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു

സംസ്ഥാന സമീതി അംഗങ്ങളായ മുസ്തഫ പാലേരി,മഞ്ചുഷാ മാവിലാടം,ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എഎച്ച്,ജില്ലാ സെക്രട്ടറി സവാദ് സിഎ,അഹ്‌മദ് ചൗക്കി സംസാരിച്ചു ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഖമറുല്‍ ഹസീന,ഇഖ്ബാല്‍ ഹൊസങ്കടി,ജില്ലാ ഖജാഞ്ചി ആസിഫ് ടിഐ, ജില്ലാസെക്രട്ടറി ഖാദര്‍അറഫ സംബന്ധിച്ചു

KCN

more recommended stories