![](http://kasaragodchannel.com/wp-content/uploads/2024/06/2-copy-24.jpg)
![](http://kasaragodchannel.com/wp-content/uploads/2024/06/2-copy-24.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാംകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..
സി.യു.കെ. പ്രൊഫസര്‍ക്ക് ഫുള്‍ബ്രൈറ്റ് നെഹ്റു ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റഴ്സ് സെമിനാര്‍ അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക്.
നീലേശ്വരം വാദ്യകലാ ഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷിക ആഘോഷം; ഗുരുനാഥന് ചെറുതാഴം ദാമോദരമാരാര്ക്ക് സുവര്‍ണ്ണ ഹാരം സമര്‍പ്പിച്ചു
നീലേശ്വരം വാദ്യകലാഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷികാഘോഷ.
സമസ്ത സ്ഥാപകദിനം ആചരിച്ചു
ചട്ടഞ്ചാൽ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.