റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും

ന്യൂഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെതീരുമാനം.ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിര്‍ത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്.

KCN

more recommended stories