അഭിമാന നേട്ടം കൈവരിച്ച് കേരള വിഷന്‍ ബ്രോഡ് ബാന്‍ഡും, ഡിജിറ്റല്‍ ടി വിയും

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ് 50000 വും,ഡിജിറ്റല്‍ ടി വി ഒരു ലക്ഷവും കണക്ഷനുകളുമായി മുന്നേറുന്നു.

നേട്ടത്തില്‍ ആഹ്ലാദം പങ്കുവെച്ച് കളനാട് കെ.എച്ച് ഹാളില്‍ നെറ്റ് സക്സസ് എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

കാസര്‍കോട് ജില്ലയില്‍ കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ് 50000 വും,ഡിജിറ്റല്‍ ടി വി ഒരു ലക്ഷവും കണക്ഷനുകളുമായി മുന്നേറുന്നു.ഈ നേട്ടത്തില്‍ ആഹ്ലാദം പങ്കുവെച്ച്, സിസിഎന്നിന്റെ ആഭിമുഖ്യത്തില്‍, സി.ഒഎയുടേയും, കേരളാവിഷന്റെയും സഹകരണത്തോടെ കളനാട് കെ.എച്ച് ഹാളില്‍ നെറ്റ് സക്സസ് പരിപാടി സംഘടിപ്പിച്ചു. ആഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എന്റ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയിലേക്കുള്ള ധനസഹായ വിതരണവും നടന്നു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. കൊളീഗ്സ് വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണംസി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ നിര്‍വഹിച്ചു. സിഡ്കോ വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണം,സിഡ്കോ പ്രസിഡണ്ട് വിജയ കൃഷ്ണന്‍ കെ നിര്‍വഹിച്ചു.
നെറ്റ് സക്സസ് സ്വിച്ച് ഓണ്‍ കര്‍മ്മം സി.ഒ.എ ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ വി.വി നിര്‍വഹിച്ചു.
കെസിസിഎല്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍,കേരളാ വിഷന്‍ ചാനല്‍ ഡയറക്ടര്‍ ഷൂക്കൂര്‍ കോളിക്കര, സി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ പാക്കം, സി.ഒ.എ കാസര്‍കോട് ജില്ലാ ട്രഷറര്‍ വിനോദ് പി,എന്നിവര്‍ സംസാരിച്ചു.സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍, സ്വാഗതവും, സിസിഎന്‍ മാനേജിംഗ് ഡയറക്ടര്‍ മോഹനന്‍ ടി.വി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി അബ്രകടബ്ര മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്നും നടന്നു.

KCN

more recommended stories