ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; കുറ്റപത്രം സമര്‍പ്പിച്ചു, 5 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചുപേര്‍ക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേരള പൊലീസിലെയും ഐബിയിലെയും മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആരൊക്കെയാണ് ഇപ്പോള്‍ നല്‍കിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളില്‍ കുറ്റപത്രം കോടതി പരിഗണിക്കും.

KCN